ബുള്ളറ്റ് ഓടിക്കാൻ ആഗ്രഹിച്ച് ബുള്ളറ്റ് മെക്കാനിക്കായ ദിയ ജോസഫിനോട് ഇനി എന്താണ് അടുത്ത പരിപാടി എന്ന് ചോദിച്ചാൽ ദിയയുടെ മറുപടി ഇങ്ങനെ മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ച് വണ്ടികളുടെ മനസറിയണം അല്ലെങ്കിൽ സൈക്കാട്രി പഠിച്ച് മനുഷ്യ മനസ് അറിയണം.കോട്ടയം റെയിൽവേ സ്‌റ്റേഷന് സമീപം പുളിക്കപ്പറമ്പിൽ ജോസഫ് ഡൊമിനിക്ക്
ഷൈൻ മാത്യു ദമ്പതികളുടെ മകൾ ദിയക്ക് ബുള്ളറ്റിന്റെ ശബ്ദം
കുട്ടിക്കാലത്തെ മനസിൽ കയറി. ദിയയുടെ വല്യപ്പച്ഛൻ പി.വി. ഡോമിനിക്ക് മരക്കാർ മോട്ടോഴ്സിലെ ബുള്ളറ്റ് മെക്കാനിക്കായിരുന്നു മകൻ ജോസഫും ആപാത പിന്തുടർന്നു.കുറച്ചു വർഷം മരക്കാറിൽ ജോലി ചെയ്തു.കഴിഞ്ഞ മുപ്പത് വർഷമായി കോട്ടയത്തെ വീടിനോട് ചേർന്ന് തന്നെയാണ് ബുള്ളറ്റ് വർക്ക് ഷോപ്പ് നടത്തുന്നത്.
അപ്പയുടെ വർക്ക് ഷോപ്പിൽ കുട്ടിക്കാലം മുതലേ കയറിയിറങ്ങി നടന്ന ദിയ ബുള്ളറ്റിനെ
ഇഷ്ടപ്പെടാൻ തുടങ്ങി.
പത്താം ക്ലാസ് പഠനത്തിനുശേഷമുള്ള അവദിക്കാലത്ത് ദിയ ബുളളറ്റ് ഓടിച്ച് പഠിക്കാനുള്ള ശ്രമം തുടങ്ങിയത്.അവധിക്കാലത്തു വീടിന് സമീപമുള്ള
അപ്പയുടെ വർക്ക് ഷോപ്പിൽ
സഹായായികൂടി.
ബുള്ളറ്റിനോടുള്ള ഇഷ്ടം കൊണ്ട് അൽപ്പം കട്ടിപ്പണിയാണെങ്കിലും
ദിയ പണിയൊക്കെ പഠിച്ചു.
ഇപ്പോള്‍ വര്‍ക്ക്ഷോപ്പിലെത്തുന്ന ബുള്ളറ്റുകളുടെ ഓയില്‍ മാറുന്നതും ജനറല്‍ സര്‍വീസ് ചെയ്യാനും ദിയ മുന്‍പന്തിയിലുണ്ട്. മകളെ വിശ്വസിച്ച് വണ്ടിയുടെ റിപ്പയര്‍ ഏല്‍പ്പിക്കാന്‍ ജോസഫിനും പൂര്‍ണ വിശ്വാസമാണ്.ക്ഷമയോടെ വൃത്തിയോടെ പണികൾ ചെയ്യണമെന്ന അപ്പയുടെ ഉപദേശം സ്വീകരിച്ചാണ് പണികൾ ചെയ്യുന്നത്.കരി ഓയിലും ഗ്രീസും കൈകളിൽ നിറഞ്ഞാലും ബുള്ളറ്റിനോടുള്ള ഇഷ്ടം ദിയക്ക് കുറയില്ല.
ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു വിന് മികച്ച വിജയം നേടിയ ദിയ എന്‍ട്രന്‍സിന്റെയും നീറ്റ് പരീക്ഷയുടെയും പഠനത്തിരക്കിലാണെ
ങ്കിലും ദിവസം അപ്പാക്കൊപ്പം നിന്ന്
പുതിയ കാര്യങ്ങൾ പഠിക്കുകയാണ്.
ബുള്ളറ്റ് നന്നാക്കാന്‍ മാത്രമല്ല ഓടിക്കാനും മിടുക്കിയാണ് ദിയ.ദിയക്കായി ജോസഫ് വാങ്ങിവച്ച തണ്ടര്‍ബേഡ് വീടിന്റെ ഉമ്മറത്തുണ്ട്.ഈ മാസം നടക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞ് തണ്ടര്‍ ബേര്‍ഡില്‍ യാത്രകള്‍ നടത്തണമെന്നാണ് ദിയയുടെ സ്വപ്നം.
കഷ്ടപ്പെടാൻ മനസും ആഗ്രഹവുമുണ്ടെങ്കിൽ
ബുള്ളറ്റ് റിപ്പയറിംഗ് മേഖലയിൽ പെൺകുട്ടികൾക്കും സാധ്യതയുണ്ടെന്ന് ദിയ.വാർത്തകൾ കണ്ട് റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് പ്രതിനിധികൾ വീട്ടിലെത്തി ആദരിച്ചതിന്റെ സന്തോഷത്തിലാണ് ദിയ.
നഴ്സായ അമ്മ ഷൈന്‍ മാത്യുവും,
എമ്പ്രോയിഡറി വർക്ക് ചെയ്യുന്ന പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരി മരിയയും കുടുംബക്കാരും കൂട്ടുകാരും ദിയയ്ക്ക് കട്ട സപ്പോർട്ടായി കൂടെയുണ്ട്
#Diya #BulletMechanic #KeralaKaumudinews